Saturday, August 3, 2013

സമയം കണ്ടെത്തുകയാണ്

സമയം കണ്ടെത്തുകയാണ്......, ലീഡർഷിപ്‌ പരിശീലന അധ്യാപകൻ ഈ വാക്കുകൾ പറഞ്ഞപ്പോൾ മനസ്സിൽ പുച്ചമാണ് തോന്നിയത്...എല്ലാ പരിശീലകരുടെയും സ്ഥിരം പല്ലവി...പറഞ്ഞു തന്ന പരിശീലന പരുപാടി തുടങ്ങിയപ്പോൾ തോന്നി പരിശീലകൻ പറയുന്നതിലും കുറച്ചു കാര്യമുണ്ട് എന്ന്...എന്നും തുടങ്ങുന്നത് ഒരു പദ്ധതി തയ്യാറാക്കിവേണം എന്ന ആപ്തവാക്യം നടപിലകാൻ തുനിഞ്ഞപോഴാണ് സ്കൂൾ ജീവിതത്തിലെ അടക്കും ചിട്ടയും എന്നേ കൈമോശം വന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായത്...ജീവിതം ജീവിച്ചു തീർക്കുകയാണ് എന്നതോന്നലാണ് എറ്റവും കൂടുതലായി മനസിനെ മുറിപെടുത്തിയത്‌...ഓരോ നിമിഷവും എങ്ങനെ അസ്വതിച്ചു ജീവിക്കാം എന്നതായിരുന്നു പണ്ടത്തെ ചിന്തയെങ്കിൽ, എങ്ങനെ തള്ളി നീക്കാം  എന്നാണ് ഇപ്പോൾ. തനിക്ക് വേണ്ടി സമയം കണ്ടെത്താൻ പഠിക്കലാണ്‌ ആദ്യം ചെയേണ്ടത് എന്ന വലിയപാഠം പഠിപിക്കാൻ ആയിരിക്കും ഗാന്ധി യുടെ നാട്ടിൽ നിന്ന് ഈ പരിശീലകൻ  വന്നത്..

തനിക്ക്  വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി സമയം കണ്ടെത്താൻ പഠിച്ചു കൊണ്ടിരിക്കുന്നു....

Monday, April 2, 2012

പാടം പൂത്തകാലം....

ഞാന്‍ മരിക്കാന്‍ ഛെ മതിക്കാന്‍ തുടങ്ങുകയായിരുന്നു...

പാടം പൂത്തക്കാലം...കവി എന്ത് ഓര്‍ത്താണ് ഇത് എഴുതിയത് എന്ന് അറിയില്ല.. എന്ടെ ഓര്‍മയില്‍ വീടിന്ടെ അടുത്തുള്ള പാടം ഒരു പൂവും ഇല്ലാതെ  തരിശുഭൂമിയായി തന്നെ കിടക്കുന്നു ഇപ്പോഴും... പണ്ട് ഇവിടെ നെല്ല് വിതച്ചിരുന്നു എന്ന് എന്ടെ അപ്പാപ്പന്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. എന്ടെ ഓര്‍മയില്‍ ഇവിടെ തെങ്ങ് മാത്രമായിരുന്നു...  കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വളരെ ശകതമായ് പ്രവര്‍ത്തിച്ചിരുന്നു എങ്കിലും പണ്ട് വെട്ടിനിരതുകള്‍ ഉണ്ടായിരുന്നില്ലഅതതുകൊണ്ട് തെങ്ങുകള്‍ സസന്തോഷം വിളഞ്ഞു... കാലശേഷം വെട്ടിനിരത്തല്‍  ശകതമായപ്പോള്‍   കാമ്മ്യുനിസം പൊട്ടിമുളച്ച സ്ഥലമായതുകൊണ്ടയിരിക്കും..  തെങ്ങുകല്ലെല്ലാം  കാലം  തന്നെ  വെട്ടിനിരത്തി. ഈ വെട്ടിനിരത്തിയ പാടം ഞങ്ങള്ളുടെ സ്വന്തം ഗ്രൌണ്ട് ആയി എന്ന്  പറഞ്ഞാല്‍  മതിയല്ല്ലോ... എന്റ്റെ  ചെറു പ്രായത്തില്‍ ആരും ഞങ്ങള്ലെ പാടത്തേക്കു കളിയ്ക്കാന്‍ വിടാറില്ല അതുകൊണ്ട് പാടത്തെ കുറിച്ച് വെക്തമായ ഒരു ചിത്രം എനിക്ക് ഇല്ലായിരുന്നില്ല. പാടം പിന്നീട് കണ്ടപ്പോള്‍ അത് പാടമല്ല സഹാറ മരുഭുമി ആണ് എന്ന് വിളിച്ചുപറയണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഈ പാടതതിന് നടുക്ക്  ഒരു കുളം  ഉണ്ട്.   താമയടി കുളം എന്നാണ് ഇതിന്ടെ പേര്.  ഒരു കാലഘട്ടം മുഴുവന്‍ ഞങ്ങള്‍ ആഘോഷിച്ചത് ഈ ചുറ്റുവട്ടത് തന്നെയാന്ന്..

താമയടി കുളം ഒരു കുളം തന്നെയായിരുന്നു പണ്ട് ഞങ്ങള്‍ കാണുമ്പോള്‍ അത് ചെളി കെട്ടി ഉപയോഗശുന്യമായി കിടക്കുകയായിരുന്നു... ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് പഞ്ചായത്തില്‍ പോയി അത് ശരിയാക്കി എടുത്തു... മധ്യവേനലവതി ഞങ്ങള്‍ ആഘോഷിച്ചു  തീര്കുന്നത്  ഇതിനടുത്ത് ആയിരുന്നു... ക്രിക്കറ്റ്‌ ആണല്ലോ എല്ലാവരുടെയും പ്രധാന വിനോദം...ഞങ്ങളും പ്രധാനമായും ക്രിക്കറ്റ്‌ തന്നെയാണ് ഇവിടെ കളിക്കുക...അന്ന് കളിയ്ക്കാന്‍ സോണിയും  [ടിവി കമ്പനി അല്ല, ഞങ്ങളുടെ ഒരു സുഹൃത്ത് ആണ്, കൊച്ചപ്പന്‍ ചേട്ടന്‍ ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ സോണി കമ്പനി യുടെ സാധനങ്ങല്ലോടുള്ള കടുത്ത ആരാധന കൊണ്ട് ഇട്ടതായിരിക്കാം, എന്തോ ശരിക്കും നിശ്ചയം പോര... ]  സുരേഷ് ചേട്ടന്‍,  താടി  എന്ന അപരനാമത്തില്‍ അറിയുന്നു.  താടി എന്ന് കേള്‍കുമ്പോള്‍ കഥകളി നടനാണ്‌ എന്ന് തെറ്റ്  ധരിച്ചാല്‍ അത് നിങ്ങളുടെ തെറ്റ് മാത്രം ആണ്.  പണി വിശ്വകര്‍മവിന്റെതാണ് [മരപണി]  എന്നാലും വാകിംഗ് എന്സിക്ലോപെഡിയ എന്ന് വേണമെങ്കില്‍ പറയാം... ഒണ്‍ലി ഇന്‍ സിനിമ ആന്‍ഡ്‌ ഇന്ത്യന്‍ & കേരള പൊളിറ്റിക്സ്...എല്ലാ ദിവസവും വര്‍ഷവും കിറു കൃത്യമായി ഓര്‍മയുണ്ട് അശാന്ന്. പിന്നെ  തടിയന്‍ എന്ന അപരനാമത്തില്‍ അറിയുന്ന ഞാന്‍.  തല എന്ന അപരനാമത്തില്‍ അറിയുന്ന ഷീജോ... [പണി പഞ്ചായത്തില്‍ ആണ് - തലയെ കുറിച്ച് പറഞ്ഞാല്‍ തീരാത്തതിനാല്‍ പിന്നെ കുറിക്കാം]... പടച്ചോന്‍ എന്ന അപരനാമത്തില്‍ അറിയുന്ന ജോയന്‍... എവിടെ നിന്നാണ് ഇവന് ഈ പേര് കിട്ടിയത് എന്ന് അറിയില്ല... ഇവന്റ്റെ പട പുറപ്പാടു കണ്ടു എല്ലാവരും ആദ്യം പട എന്നും പിന്നെ പടയും ജോയനും ഒന്ന് ചേര്‍ന്ന് പടച്ചോനും മായി.

നല്ല സുന്ദരമായ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞു ഞങ്ങള്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങി.. നീന്താന്‍ വളരെ നന്നായി അറിയാമായിരുന്ന ഞാന്‍ കുളകരയില്‍ ഇരുന്നു ചുമ്മാ സൊറ പറഞ്ഞു... കാര്യം കുളവും തോടും എല്ലാം ഉണ്ടായിരുന്നെങ്കിലും ഞാന്‍ വെള്ളത്തില്‍ വീണാല്‍ ബ്ലേഡ് വെള്ളത്തില്‍ വീണപോലെ സിഗ്സാഗ് അടിച്ചു അടിത്തട്ടില്‍ വിശ്രമിക്കും.
ജോയന്‍ നീന്താന്‍ പടിച്ചുവരുന്നുവേ ഉള്ളു... മറ്റുള്ളവര്കെല്ലാം നന്നായി നീന്താന്‍ അറിയാം...  നീന്താന്‍ ശരിക്ക് അറിയില്ലെങ്കിലും പടച്ചോന്‍ ഒന്ന് കുളത്തിന്റെ നടുവിലേക്ക് നീന്തി. നടുവിലെത്തി ആശാന്‍ ഒന്ന് പൊങ്ങി വന്നു എല്ലാവരോടും കൈ വീശി കാണിച്ചു... സ്വതസിദ്ധമായ ആ ചെറിയ അഹംഭാവം തലപൊക്കിയപ്പോള്‍ എല്ലാവരും കേള്കെ ഒന്ന് ഒച്ചയും എടുത്തു ഒരുമാതിരി കുറുക്കന്‍ കൂവുന്ന പോലെ.... പെട്ടെന്നാണ് സോണി വെള്ളത്തിനടിയിലൂടെ ചെന്ന് അവന്റെ പിറകില്‍ നിന്ന് അവനെ താഴേക്ക്‌ താഴ്ത്തിയത്... ഒരുവിതം വെള്ളത്തിന്റെ  അടിയില്‍ നിന്ന്  മുകളിലേക്ക്  വന്ന  പടച്ചോനെ  സുരേഷ്  ചേട്ടനും  ഒന്ന് താഴ്ത്തി...  പിന്നീടു പഹയന്‍  മുകളിലേക്ക് വരാത്തത് കണ്ടു സുരേഷ് ചേട്ടന്‍ അവന്ടെ മുടിക്ക് പിടിച്ചു പൊക്കി എടുത്തു... എല്ലാവരും കുറച്ചു പേടിച്ചു എന്ന് പറയാതെ വയ്യ... പൊക്കിയെടുത്ത അവനോടു ഞാന്‍ ചോദിച്ചു..."എന്തുവാട വെള്ളം കുടിച്ചോ?? കുഴപ്പം ഒന്നും ഇല്ലല്ലോ????" ഒരു ദീര്‍ഘ നിശ്വാസം വിട്ടു പടച്ചോന്‍ പറഞ്ഞു... " ഞാന്‍ മരിക്കാന്‍ തുടങ്ങുകയായിരുന്നു" .... ഒരു നിമിഷം എല്ലാവരും പകച്ചുപോയി... ഒരു വലിയ ദീര്‍ഘ നിശ്വാസം വിട്ടു പടച്ചോന്‍ വീണ്ടും പറഞ്ഞു... എടാ നാവ് ഉടകിയതാണ് ഞാന്‍ മതിക്കാന്‍ [നീന്താന്‍] തുടങ്ങുകയായിരുന്നു... പിന്നെ കേട്ടത് എല്ലാവരുടെയും പൊട്ടിച്ചിരിയാണ്... ആശ്വാസതിന്റെയും, സന്തോഷത്തിന്റെയും, പൊട്ടിച്ചിരികള്‍...

ഇപ്പോള്‍ അമേരിക്കയില്‍ കയില് കുത്തുന്ന ജോയന്‍ ഇത് വായിച്ചു ചിരികുമോ എന്തോ...

ഓര്‍മ്മകള്‍ മരികുന്നില്ല...എപ്പോഴും മനസ്സില്‍ നഷ്ടബോധതിന്റ്റെ നീ്റലുകള്‍ ഉണ്ടാക്കുനത്തെ   ഒള്ളൂ...



Wednesday, March 21, 2012

കൈ കുമ്പിളില്‍...
ആരോ വില്ലെ ...പോണ്ടിചേരി....
യാത്രക്കാരെയും പ്രതീക്ഷിച്ച്‌.....

കൊടൈകനാല്‍....

Saturday, March 17, 2012

പനിനീര്‍കണങ്ങള്‍

പനിനീര്‍കണങ്ങള്‍ മനസ്സില്‍ കുളിരേകുമ്പോള്‍.... 

പനിനീര്‍കണങ്ങള്‍

വെളിച്ചമേ നയിച്ചാലും

മനസിലെ വെളിച്ചം കെടാതെ സൂക്ഷിക്കാന്‍ നീ എനിക്ക് കൂടുണ്ടല്ലോ എന്നാണ് എന്ടെ ആശ്വാസം...
വെളിച്ചമേ നയിച്ചാലും

അസ്തമയം

അസ്തമയം